2010 ഫെബ്രുവരി 28, ഞായറാഴ്‌ച

ജനപ്രിയ ബജറ്റ്..........

അങ്ങനെ ഒരു ബജറ്റ് കൂടി കേന്ദ്രത്തില്‍ നിന്നും എത്തി. സത്യത്തില്‍ ഈ നാട്ടിലെ ജനങ്ങളെ സമ്മതിക്കണം. എന്തൊക്കെ പ്രതീക്ഷകളോടെയാണ് ജനം ഓരോരുത്തരെ ഭരണത്തില്‍ കയറ്റി വിടുന്നത്. മനസ്സു നിറയെ വാഗ്ദാനങ്ങളും നല്‍കി അധികാരത്തില്‍ ചെന്നു കഴിയുന്പോള്‍ പാവം ജനങ്ങളെ പുറംകാല്‍ കൊണ്ട് തട്ടിയെറിയുന്ന ആ പതിവ് ഈ ബജറ്റിലും തെറ്റിച്ചില്ല. 
വിലക്കയറ്റത്തില്‍ പൊറുതി മുട്ടുന്ന ജനങ്ങളെ തീരാത്ത ദുരിതത്തില്‍ വലിച്ചെറിയുന്ന ബജറ്റ്. അവസാനം ഈ രാജ്യം വല്ല കോര്‍പ്പറേറ്റ് മുതലാളിമാര്‍ക്കും തീറെഴുതി കൊടുക്കാന്‍ അധികം താമസമുണ്ടാകില്ല. പട്ടിണി കൊണ്ട് പൊറുതി മുട്ടുന്ന ജനങ്ങള്‍ ഏതെങ്കിലും വിധത്തില്‍ പ്രതികരിക്കുന്പോള്‍ അവരെ തീവ്രവാദികളാക്കി മാറ്റുന്ന ഭരണകൂട ഭീകരതയ്ക്കും നാം സാക്ഷിയാകുന്നു. ഇങ്ങനെ പോയാല്‍ അല്‍പ്പം ഭക്ഷണത്തിനും വെള്ളത്തിനും വരെ പിടിച്ചുപറി നടത്തുന്ന ഒരു നാട് നാം കാണേണ്ടി വരും.
രാജ്യത്തില്‍ മഹാഭൂരി പക്ഷം വരുന്ന ജനങ്ങളെ വറുതിയില്‍ താഴ്ത്തിയിട്ട് കേവലം ന്യൂനപക്ഷം വരുന്ന വന്‍കിട മുതലാളിമാരെ സഹായിക്കുന്ന ഈ രാഷ്ട്രീയ കോമരങ്ങളെ പിടിച്ചു കെട്ടാന്‍ ആര് വരും. ആരെ പരീക്ഷിച്ചാലും അവരും സാധാരണ ജനങ്ങളുടെ അന്തകരായി മാറുകയാണ്.
പറയൂ ബജറ്റ് ജനപ്രിയമാണോ.........?

2010 ഫെബ്രുവരി 25, വ്യാഴാഴ്‌ച

സചിന്‍... ഓ.. മൈ സചിന്‍


കായികലോകത്തെ ഏറ്റവും വിലപിടിപ്പുള്ള കളിയിലെ ഏറ്റവും കരുത്തനായ പോരാളി. എന്‍റെ സചിന്‍ എന്ന് വിളിച്ചത് എന്‍റെ വായനക്കാര്‍ സദയം ക്ഷമിക്കുക, കാരണം ഇദ്ദേഹം നമ്മുടെ ഓരോരുത്തരുടെയുമാണ്. ഓരോ ഭാരതീയന്‍റെയും സ്വകാര്യമായ അഹങ്കാരമാണ്.
ഇനി ആരുണ്ട് ഇതിനു മുകളില്‍. ആരും ഉണ്ടാവില്ല. വിജയങ്ങളിലും റിക്കാര്‍ഡുകളിലും അമിതമായ ആഹ്ലാദം കാണിക്കാത്ത, എന്തും ക്ഷമയോടെ നേരിടുന്ന, സഹകളിക്കാര്‍ക്ക് പ്രചോദമായ പ്രിയപ്പെട്ട സചിന്‍. ബ്രാഡ്മാനൊക്കെ ഇദ്ദേഹത്തിന്‍റെ മുന്നില്‍ ഒന്നുമല്ല എന്ന് അഹങ്കാരത്തോടെ ഞങ്ങള്‍ പറയട്ടെ. റിക്കാര്‍ഡുകളുടെ പെരുമഴ ഇനിയും തുടരുക താങ്കള്‍.

2010 ഫെബ്രുവരി 14, ഞായറാഴ്‌ച

വാലന്‍റൈന്‍ നിന്നോടെനിക്ക് അസൂയ തോന്നുന്നു

ജീവിതത്തില്‍ ഒരിക്കലെങ്കിലും പ്രണയിക്കാത്തവര്‍ ഉണ്ടാവുമോ
എന്ന് എനിക്കറിയില്ല....
പക്ഷേ ഒരിക്കലെങ്കിലും പ്രണയിക്കാത്തവര്‍ ജീവിതത്തിലെ
ഏറ്റവും സുന്ദരമായ നിമിഷങ്ങള്‍ അവര്‍
ആസ്വദിച്ചിട്ടില്ല എന്ന് ഞാന്‍ പറയും....
കാച്ചെണ്ണയുടെയും ചന്ദനത്തിന്‍റെയും നനുത്ത നൈര്‍മല്യമുള്ള
ആ പ്രണയം....
ഹാ.. എത്ര സുന്ദരമായ പദം.
കാല്‍പനികത വഴിഞ്ഞു നില്‍ക്കുന്ന ആ അന്തരീക്ഷത്തില്‍
ജീവിതം എത്ര മനോഹരം...
പ്രണയത്തിന്‍റെ നിറം എന്താണെന്ന് ചിന്തിക്കുക..
പ്രണയത്തിന്‍റെ നിറം ചുവപ്പെന്ന് ഞാന്‍ പറയും
അതും ഒരു വിപ്ലവമല്ലേ.....
ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും വെല്ലുവിളിച്ച്
അതങ്ങിനെ കവിഞ്ഞൊഴുകും...

അങ്ങിനെ മനുഷ്യനുള്ള കാലത്തോളം പ്രണയ നദി വറ്റാതൊഴുകട്ടെ..

ഏവര്‍ക്കും കാതലര്‍ ദിന ആശംസകള്‍