അങ്ങനെ ഒരു റിപ്പബ്ലിക്ക് ആഘോഷം കൂടി കഴിഞ്ഞു. പതിവു പോലെ ഭീകരന്‍മാര്‍ ഇത്തവണയും ആക്രമിച്ചില്ല. എന്തൊക്കെ ബഹളമായിരുന്നു. പാരാ ഗ്ലൈഡിംഗ് ഭീകരന്‍മാര്‍ എവിടെപ്പോയോ എന്തോ. ഒരു പഴയ വാര്‍ത്ത കാണുവാനിടയായി. റിപ്പബ്ലിക്കാവുന്പോള്‍ പുതിയ ഭരണക്രമം രാജഭരണത്തില്‍ നിന്നും മോചനം തുടങ്ങിയ ചില തമാശകള്‍ കണ്ടു. രാജഭരണത്തില്‍ നിന്നും നമ്മള്‍ ശരിക്കും മോചിതരായോ. നേതാക്കളുടെ മക്കള്‍ തന്നെ വീണ്ടും അധികാരത്തിന്‍റെ അകത്തളങ്ങളില്‍ അവരോധിക്കപ്പെടുന്നു. മക്കള്‍ രാഷ്ട്രീയം. ഇതും രാജഭരണവും തമ്മില്‍ എന്ത് വ്യത്യാസം.
പാവങ്ങള്‍ വീണ്ടും പട്ടിണിയിലും ദാരിദ്ര്യത്തിലും മുങ്ങിത്താഴുന്നു. ഭീകരമായ വിലക്കയറ്റം അവരെ കാര്‍ന്നു തിന്നുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം പഴിചാരുന്നു. പണിയില്ലാത്ത കേന്ദ്ര മന്ത്രിമാരുടെ വക വേറേ. ഇതൊക്കെ ഈ രാജ്യത്തെ ജനങ്ങള്‍ സഹിക്കണമല്ലോ. എന്നിട്ടും ഈ റിപ്പബ്ലിക്ക് ആഘോഷത്തോടെ കൊണ്ടാടാന്‍ ഇവിടുത്തെ പാവപ്പെട്ടവനും സാധിക്കുന്നു. രാജ്യത്തിന്‍റെ പരമാധികാരം ജനങ്ങള്‍ക്ക് കിട്ടിയതിന്‍റെ ആഘോഷം. സ്വാതന്ത്രസമര സേനാനികളേ മാപ്പ്.
കോടീശ്വരന്‍മാര്‍ രാജ്യത്ത് ഭരണം വരെ നിയന്ത്രിക്കുന്നു. സര്‍ക്കാര്‍ വക എണ്ണപ്പാടങ്ങള്‍ വരെ കുത്തകകള്‍ കയ്യടക്കി വെച്ചിരിക്കുന്നു. രാജ്യത്തിന്‍റെ സന്പത്തുകള്‍ നിയന്ത്രിക്കുന്നതും കുത്തകകള്‍. സര്‍ക്കാര്‍ സേവന മേഖലകളില്‍ നിന്നും പിന്‍മാറുന്നു. വിദ്യാഭ്യാസവും ആരോഗ്യവും സാധാരണക്കാരായ പട്ടിണിപ്പാവങ്ങള്‍ക്ക് അപ്രാപ്യമാകുന്നു.
നമുക്ക് സ്വാതന്ത്ര്യം കിട്ടിയെന്ന് ആര് പറഞ്ഞു?
2010 ജനുവരി 28, വ്യാഴാഴ്‌ച
2010 ജനുവരി 19, ചൊവ്വാഴ്ച
ജ്യോതി അണഞ്ഞു
ഇന്ത്യന്‍ രാഷ്ട്രീയ നഭോമണ്ഡലത്തിലെ ആചാര്യനായ സ.ജ്യോതി ബാസു മരണപ്പെട്ടു. തന്‍റെ മരണം പോലും മാതൃകയാക്കിയ (ശരീരം വിദ്യാര്‍ത്ഥികള്‍ക്ക് ഉപയോഗിക്കാന്‍ കൊടുത്തത്) അദ്ദേഹത്തിന് എന്‍റെ ആദരാഞ്ജലികള്‍. രാഷ്ട്രീയവും രാഷ്ട്രീയക്കാരും കാലത്തിന്‍റെ അപചയത്തില്‍ മുങ്ങിനില്‍ക്കുന്ന ഈ കാലഘട്ടത്തില്‍ ഇതുപോലുള്ള മഹാനുഭാവന്‍മാര്‍ കാലയവനികക്കുള്ളില്‍ മറയുന്നത് രാജ്യത്തിന് എത്രത്തോളം നഷ്ടമാണ് എന്നത് അറിയാന്‍ പോകുന്നതേയുള്ളു.
2010 ജനുവരി 12, ചൊവ്വാഴ്ച
NEWSMAKER OF THE YEAR 2009
ശരിക്കും ആരാണ് 2009ലെ ന്യൂസ് മേക്കര്‍. പല മാധ്യമങ്ങളും അതിനുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു കണ്ടു. പക്ഷേ യഥാര്‍ത്ഥ ന്യൂസ് മേക്കറെ ഇപ്പോഴും ആരും കണ്ടെത്തിയിട്ടില്ല. ശരിക്കും തടിയന്റെവിട നസീറല്ലേ യഥാര്‍ത്ഥത്തില്‍ അത്. ഇന്ത്യയിലെ എല്ലാ സ്ഫോടനങ്ങളും തന്‍റെ സൃഷ്ടിയാണെന്ന് സമ്മതിച്ച അയാള് തന്നെയാണ് 2009ലെ ന്യൂസ് മേക്കര്‍. വിവിധ ചാനലുകള്‍ക്ക് ഇക്കാര്യത്തില്‍ തെറ്റ് പറ്റി എന്നുതന്നെയാണ് എന്‍റെ അഭിപ്രായം.
2010 ജനുവരി 7, വ്യാഴാഴ്‌ച
കേരളത്തിന് എന്താണ് സംഭവിക്കുന്നത്
കേരളത്തിന് ഇപ്പോള്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. നമുക്ക് ചിന്തിക്കുവാന്‍ പോലും സാധിക്കാത്ത കാര്യങ്ങളാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. കേരളം തീവ്രവാദികളുടെ പറുദീസാ ആണെന്ന് ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നു. ഇതില്‍ എന്തെങ്കിലും സത്യമുണ്ടോയെന്നു പോലും അന്വേഷിക്കാതെ ഓരോ ദിവസവും വാര്‍ത്തകള്‍ കൊടുത്തുകൊണ്ടിരിക്കുന്ന ഇവിടത്തെ വാര്‍ത്താ മാധ്യമങ്ങള്‍ മനുഷ്യ മനസ്സുകളില്‍ എത്ര മാത്രം അകലങ്ങളാണ് ഉണ്ടാക്കുന്നത് എന്ന് അവര്‍ ചിന്തിക്കുന്നില്ല. വാര്‍ത്താ മാധ്യമങ്ങളില്‍ വരുന്നത് എല്ലാം സത്യമാണ് എന്ന് വിശ്വസിക്കുന്ന ഒരു വലിയ വിഭാഗം ജനങ്ങള്‍ ഇവിടെ ഉണ്ട്. അവരുടെ വിശ്വാസങ്ങളെ ചൂഷണം ചെയ്യുകയാണ് അഭിനവ മാധ്യമ മുതലാളിമാര്‍.
കൂടുതല്‍ ലേഖനം പുറകെയുണ്ട്.
കൂടുതല്‍ ലേഖനം പുറകെയുണ്ട്.
2010 ജനുവരി 5, ചൊവ്വാഴ്ച
പുതുവത്സരം
അങ്ങിനെ ഒരു പുതിയ വര്‍ഷം കൂടി എത്തിയിരിക്കുന്നു. എല്ലാ നല്ലവരായ ബ്ലോഗ് വായനക്കാര്‍ക്കും എന്‍റെ നവവത്സര ആശംസകള്‍. നല്ല ഒരു വര്‍ഷം നമുക്ക് ദൈവം പ്രദാനം ചെയ്യട്ടെ എന്ന് ആഗ്രഹിക്കാം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)