അങ്ങനെ ഒരു റിപ്പബ്ലിക്ക് ആഘോഷം കൂടി കഴിഞ്ഞു. പതിവു പോലെ ഭീകരന്‍മാര്‍ ഇത്തവണയും ആക്രമിച്ചില്ല. എന്തൊക്കെ ബഹളമായിരുന്നു. പാരാ ഗ്ലൈഡിംഗ് ഭീകരന്‍മാര്‍ എവിടെപ്പോയോ എന്തോ. ഒരു പഴയ വാര്‍ത്ത കാണുവാനിടയായി. റിപ്പബ്ലിക്കാവുന്പോള്‍ പുതിയ ഭരണക്രമം രാജഭരണത്തില്‍ നിന്നും മോചനം തുടങ്ങിയ ചില തമാശകള്‍ കണ്ടു. രാജഭരണത്തില്‍ നിന്നും നമ്മള്‍ ശരിക്കും മോചിതരായോ. നേതാക്കളുടെ മക്കള്‍ തന്നെ വീണ്ടും അധികാരത്തിന്‍റെ അകത്തളങ്ങളില്‍ അവരോധിക്കപ്പെടുന്നു. മക്കള്‍ രാഷ്ട്രീയം. ഇതും രാജഭരണവും തമ്മില്‍ എന്ത് വ്യത്യാസം.
പാവങ്ങള്‍ വീണ്ടും പട്ടിണിയിലും ദാരിദ്ര്യത്തിലും മുങ്ങിത്താഴുന്നു. ഭീകരമായ വിലക്കയറ്റം അവരെ കാര്‍ന്നു തിന്നുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം പഴിചാരുന്നു. പണിയില്ലാത്ത കേന്ദ്ര മന്ത്രിമാരുടെ വക വേറേ. ഇതൊക്കെ ഈ രാജ്യത്തെ ജനങ്ങള്‍ സഹിക്കണമല്ലോ. എന്നിട്ടും ഈ റിപ്പബ്ലിക്ക് ആഘോഷത്തോടെ കൊണ്ടാടാന്‍ ഇവിടുത്തെ പാവപ്പെട്ടവനും സാധിക്കുന്നു. രാജ്യത്തിന്‍റെ പരമാധികാരം ജനങ്ങള്‍ക്ക് കിട്ടിയതിന്‍റെ ആഘോഷം. സ്വാതന്ത്രസമര സേനാനികളേ മാപ്പ്.
കോടീശ്വരന്‍മാര്‍ രാജ്യത്ത് ഭരണം വരെ നിയന്ത്രിക്കുന്നു. സര്‍ക്കാര്‍ വക എണ്ണപ്പാടങ്ങള്‍ വരെ കുത്തകകള്‍ കയ്യടക്കി വെച്ചിരിക്കുന്നു. രാജ്യത്തിന്‍റെ സന്പത്തുകള്‍ നിയന്ത്രിക്കുന്നതും കുത്തകകള്‍. സര്‍ക്കാര്‍ സേവന മേഖലകളില്‍ നിന്നും പിന്‍മാറുന്നു. വിദ്യാഭ്യാസവും ആരോഗ്യവും സാധാരണക്കാരായ പട്ടിണിപ്പാവങ്ങള്‍ക്ക് അപ്രാപ്യമാകുന്നു.
നമുക്ക് സ്വാതന്ത്ര്യം കിട്ടിയെന്ന് ആര് പറഞ്ഞു?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ