എന്തൊക്കെ ബഹളമായിരുന്നു. മലപ്പുറം കത്തി, കുന്തം, കുടച്ചക്രം... അങ്ങിനെ തരൂര് ശവമായി. എന്നാലും ഒന്നോര്‍ക്കണ്ടെ, പേരിന്‍റെ കൂടെ എത്ര തരൂരുണ്ടെങ്കിലും, എത്ര വിദ്യാഭ്യാസമുണ്ടെങ്കിലും എത്ര സുന്ദരനാണെങ്കിലും ശശി എന്നും ശശി തന്നെ എന്ന കാര്യം മറക്കാവോ?
കോടികള്‍ മറിയുന്ന ഈ മാമാങ്കത്തിന്‍റെ പിന്നാന്പുറ കഥകള്‍ പുറത്ത് കൊണ്ടു വരാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് ആര്‍ജ്ജവമുണ്ടോയെന്നാണ് അറിയേണ്ടത്. രാജ്യത്തെ കോടിക്കണക്കിന് ജനം പട്ടിണിപാവങ്ങളായി ഒരു നേരത്തെ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്പോള്‍ കോടി കളിട്ട് അമ്മാനമാടുന്ന ഈ തന്പുരാക്കന്‍മാരെ കടിഞ്ഞാണിടാന്‍ ആര്‍ക്ക് സാധിക്കും.
2010 ഏപ്രിൽ 22, വ്യാഴാഴ്‌ച
2010 ഏപ്രിൽ 8, വ്യാഴാഴ്‌ച
ഇരുട്ടടിയോ വെളിച്ചടിയോ
അങ്ങനെ കറന്‍റിന്‍റെ വിലവര്‍ദ്ധന ഒരു യാഥാര്‍ത്ഥ്യമാകുവാന്‍ പോകുന്നു. ഇരുട്ടില്‍ നിന്നും രക്ഷിക്കുന്നവനാണ് വൈദ്യുതി, അതായത് വെളിച്ചത്തിന്‍റെ സംരക്ഷകന്‍. അപ്പോള്‍ അതിന്‍റെ അടി വെളിച്ചടി തന്നെ. ഏതായാലും കേരളത്തിലെ ബാങ്കുകള്‍ കറന്‍റ് ചാര്‍ജ് അടക്കുവാന്‍ ശ്രമിക്കുന്നവര്‍ക്കായി ലോണുകള്‍ ഏര്‍പ്പെടുത്തുന്ന കാര്യത്തെക്കുറിച്ച് ഉടന്‍ തീരുമാനിക്കേണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ബഹു. കേരളാ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തിര ശ്രദ്ധ പതിപ്പിക്കണമെന്ന് അപേക്ഷിക്കുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)