2010 ഏപ്രിൽ 8, വ്യാഴാഴ്‌ച

ഇരുട്ടടിയോ വെളിച്ചടിയോ

അങ്ങനെ കറന്‍റിന്‍റെ വിലവര്‍ദ്ധന ഒരു യാഥാര്‍ത്ഥ്യമാകുവാന്‍ പോകുന്നു. ഇരുട്ടില്‍ നിന്നും രക്ഷിക്കുന്നവനാണ് വൈദ്യുതി, അതായത് വെളിച്ചത്തിന്‍റെ സംരക്ഷകന്‍. അപ്പോള്‍ അതിന്‍റെ അടി വെളിച്ചടി തന്നെ. ഏതായാലും കേരളത്തിലെ ബാങ്കുകള്‍ കറന്‍റ് ചാര്‍ജ് അടക്കുവാന്‍ ശ്രമിക്കുന്നവര്‍ക്കായി ലോണുകള്‍ ഏര്‍പ്പെടുത്തുന്ന കാര്യത്തെക്കുറിച്ച് ഉടന്‍ തീരുമാനിക്കേണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ബഹു. കേരളാ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തിര ശ്രദ്ധ പതിപ്പിക്കണമെന്ന് അപേക്ഷിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ