2009 നവംബർ 27, വെള്ളിയാഴ്‌ച
ഹ..ഹ..ഹ..ഹ
2009 നവംബർ 21, ശനിയാഴ്‌ച
കാലം മാറി കഥ മാറി
ദിലീപു കാവ്യാ മാധവനും നായികാനായകന്‍മാരായിട്ടുള്ള സിനിമയായിരുന്നു ചാനലില്‍. അച്ഛനും അമ്മയും ടി.വി. സ്ക്രീനില്‍ നിന്നും മിഴികള്‍ അനക്കാതെ സിനിമ കണ്ടുകൊണ്ടിരുന്നു. ഓരോ സീനുകളും അത്യന്തം സംഘര്‍ഷ ഭരിതമായ് മുന്നോട്ട് പോയ്ക്കോണ്ടിരുന്നു. കാവ്യയെ ദിലീപ് വിവാഹം കഴിക്കുന്നതിന് അവളുടെ മാതാപിതാക്കള്‍ എതിര്‍ത്തപ്പോള്‍ നമ്മുടെ അച്ഛനമ്മമാര്‍ അവര്‍ക്കെതിരേ അല്‍പം ഉറക്കെ തന്നെ പൊട്ടിത്തെറിച്ചു.
ടി.വി.ക്കുള്ളിലല്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ കാവ്യയുടെ മാതാപിതാക്കള്‍ അതുകേട്ട് പേടിച്ച് വിവാഹത്തിന് സമ്മതിച്ചേനേ. ഓരോരോ സീനുകള്‍ വീണ്ടും കടന്നു പോയ്. അവസാനം അവര്‍ ഒളിച്ചോടാന്‍ തീരുമാനിച്ചു. ആ തീരുമാനം ഉണ്ടായപ്പോള്‍ തന്നെ നമ്മുടെ അച്ഛന്‍ കയ്യടിച്ച് സ്വീകരിച്ചു. രാത്രിയുടെ ഇരുണ്ട യാമത്തില്‍ ഒളിച്ചോടുന്ന ആ കമിതാക്കളെ ആരും കണ്ടു പിടിക്കരുതെന്ന് അവര്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു.
ഈ സമയം അകത്തെ മുറിയില്‍ ഇതൊന്നും അറിയാതെ അവരുടെ ഏകമകള്‍ കാവ്യ തന്‍റെ കാമുകനായ ദിലീപുമൊത്ത് ഒളിച്ചോടുവാന്‍ തയ്യാറെടുത്തു കൊണ്ടിരിക്കുകയായിരുന്നു. നേരത്തേ പറഞ്ഞുറപ്പിച്ചതു പോലെ ഗെയ്റ്റിന്‍റെ മുന്നില്‍ ബൈക്കിന്‍റെ ലൈറ്റ് തെളിഞ്ഞപ്പോള്‍ കാവ്യ തന്‍റെ ബാഗും എടുത്തു കൊണ്ട് പോയി ദിലീവിന്‍റെയൊപ്പം ബൈക്കില്‍ കയറി സ്ഥലം വിട്ടു. ഈ സമയത്തായിരുന്നു നമ്മുടെ അച്ഛനുമമ്മയും സുഗമമായ ഒളിച്ചോട്ടത്തിനായി പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നത്.
ഇവരുടെ യഥാര്‍ഥ മുഖം നാളെ നേരം വെളുത്ത് മകള്‍ ഒളിച്ചോടിയ വിവരം അറിയുന്പോള്‍ അറിയാം. അന്നേരം ഒളിച്ചോട്ടക്കാരുടെ ലോകത്തിലെ ഏറ്റവും വലിയ ശത്രുക്കളായിരിക്കും ഇവര്‍. ഇനിയൊരിക്കലും ഇവര്‍ ആരും ഒളിച്ചോടുന്നതിനായി പ്രാര്‍ത്ഥിക്കില്ല.
2009 നവംബർ 16, തിങ്കളാഴ്‌ച
സാഹസികനായ ജയേട്ടന്‍
28 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലയാളികള്‍ മുഴുവന്‍ ഞെട്ടലോടെ ശ്രവിച്ച ഒരു മരണ വാര്‍ത്തയായിരുന്നു ജയന്‍റേത്. സാഹസികതയുടെ അങ്ങേയറ്റത്തെത്തിയ ഒരാള്‍ക്ക് സംഭവിച്ച ഒരു അപകടം എന്നതിനേക്കാള്‍ പ്രാധാന്യത്തോടെ ആ വാര്‍ത്ത അന്തരീക്ഷത്തില്‍ അലയടിച്ചു. ഏവരും ഒരു പോലെ കേട്ട വാര്‍ത്ത സത്യമാകല്ലേയെന്ന് പ്രാര്‍ത്ഥിച്ചു പോയ നിമിഷം.
പിന്നീട് ഊഹാപോഹങ്ങളുടെ ഒരു വേലിയേറ്റം തന്നെയുണ്ടായി. ജയന്‍ മരിച്ചിട്ടില്ലെന്നും മറ്റുമുള്ള ചില പ്രചാരണങ്ങള്‍ ജനം ഉള്‍പ്പുളകത്തോടെ ഏറ്റു വാങ്ങി. നസീര്‍ എന്തുകൊണ്ട് ജയന്‍റെ ശവസംസ്ക്കാരത്തില്‍ പങ്കെടുത്തില്ല എന്നതായിരുന്നു ഉയര്‍ന്നു കേട്ട ഒരു ചോദ്യം. ഇന്നത്തെപ്പോലെ വാര്‍ത്താമാധ്യമങ്ങളുടെ അതിപ്രസരമില്ലാഞ്ഞിട്ടും ഇതുപോലുള്ള വാര്‍ത്തകള്‍ക്ക് യാതൊരു പഞ്ഞവും ഇല്ലായിരുന്നു. ഏതോ ഒരു പത്രപ്രവര്‍ത്തകന്‍ അമേരിക്കയില്‍ ചെന്നപ്പോള്‍ അവിടെ തീയേറ്ററില്‍ ജയന്‍റെ ചിത്രമാണത്രെ കളിക്കുന്നത്. അതും ഇംഗ്ലീഷ്. ഭാവനയ്ക്ക് എവിടെയൊക്കെ യാത്ര ചെയ്യാം.
എങ്ങനെയൊക്കെയാണെങ്കിലും ജയന്‍ ഒരു സംഭവം തന്നെയായിരുന്നു. അതു കൊണ്ടാണ് 20 വര്‍ഷത്തിനു ശേഷം മിമിക്രിക്കാര്‍ നശിപ്പിച്ചിട്ടും ഒരു കോട്ടവുമില്ലാതെ അദ്ദേഹത്തിന്‍റെ ഓര്‍മ്മകള്‍ നിറഞ്ഞ് നില്‍ക്കുന്നത്. അതേ ജയന്‍ ശരിക്കും ഒരു ലെജന്‍റ് തന്നെ
സ്വാതന്ത്ര്യം അകലെ
apdp-Ip¶ Ipcp-¡p-IÄ
]nW-bp¶ N§-e-IÄ
FhntS tamN-\w….
Icm-dp-IÄ \ofp¶p
\ofp¶q t\mhn³ thZ-\-Ifpw
GtXm t\mhn³ tX§-ep-IÄ
Fhn-sStbm DXn-cp¶p
hntZ-in-IÄ hcp¶p
Ip¯-I-IÄ hcp¶p
Ingt¡ C´y³ I¼-\n-IÄ
hoണ്ടpw ]pXnb `mh-¯nÂ
]pXnb thj-¯nÂ
FhntS KmÔn…..
FhntS kzmX{´y \mb-IÀ
s]m³]p-e-cn-bnÂ
]I-¨p-\n-¶-hÀ FhntS
]pXnb kzmX{´y KmY-IÄ
]mSm³ ad-¶-hÀ
kzcm-Pys¯ hoണ്ടpw hn¡p-hm³
tIm¸p Iq«p-¶-htc
hoണ്ടpw Hcp ]pXp Xe-apd
\n§Äs¡-Xntc
]S-s]m-cp-Xm³
2009 നവംബർ 13, വെള്ളിയാഴ്‌ച
ലൌ ജിഹാദ്
ഇണക്കുരുവികളിലൊന്നിനെ കൊന്ന കാട്ടാളനോട് 'മാനിഷാദ' എന്ന് പറയാന്‍ പോകുകയായിരുന്നു വാല്മീകി.
കാട്ടാളന്‍ ചിരിച്ചു. പിന്നെ ഗൌരവം വിടാതെ കാട്ടാളന്‍ പറഞ്ഞു:"ഇണക്കുരുവികള്‍ രണ്ടു മതക്കാരാണ്. പെണ്‍കുരുവിയെ ആണ്‍കുരുവി പ്രണയം നടിച്ച് തട്ടിക്കൊണ്ട് വന്നതാണ്."
"കോടതിക്ക് മുന്നില്‍ പോലും കുറ്റക്കാരനല്ലെന്ന് ഞാന്‍ തെളിയിക്കും."
വാല്മീകി രാമായണം എഴുതിയില്ല
കടപ്പാട് പി.കെ. പാറക്കടവ്
2009 നവംബർ 9, തിങ്കളാഴ്‌ച
ലയിക്കുന്നതാര്‍ക്കു വേണ്ടി
ഇതൊക്കെ കാണുന്പം ആ പാവം മുരളിയെക്കൂടി ആരെങ്കിലും ഒന്ന് ലയിപ്പിച്ചിരുന്നെങ്കില് എന്നോര്‍ത്തു പോകുന്നു. എന്നാലും മലയാളികളെ സമ്മതിക്കണ. ചാനലുകളിലെ കോമഡി ഷോകള്‍ നീക്കം ചെയ്ത് ഇതുപോലത്തെ പരിപാടികള്‍ ലൈവായി സംപ്രേഷണം ചെയ്യാന്‍ അവര്‍ ശ്രദ്ധിക്കണം.
2009 നവംബർ 8, ഞായറാഴ്‌ച
ഇലക്ഷന്‍ മാമാങ്കം
വീണ്ടും കേരളത്തില്‍ ഒരു ഇലക്ഷന്‍ മാമാങ്കം കഴിഞ്ഞു. ഒന്നുറപ്പാണ് ഒരാള്‍ ജയിക്കും. പക്ഷേ അപ്പോള്‍ തോല്‍ക്കുന്നത് ആരാണ്. അതില്‍ യാതൊരു സംശയവുമില്ല, ജനം എന്ന കഴുതകളാണ് തോല്‍ക്കുന്നത്. നമ്മുടെ നികുതി പണം നമുക്ക് യാതൊരു പ്രയോജനവുമില്ലാതെ പാഴായി. എന്തൊക്കെ ബഹളമായിരുന്നു. കേന്ദ്ര സേന, ബാരക്ക് ..... തുടങ്ങിയവ. ഇതിന്‍റെയൊക്കെ അധികച്ചിലവും നമ്മുടെ തലയില്‍. ഇതിനൊക്കെ എന്ന് ഒരവസാനമുണ്ടാകാന്‍. സാക്ഷാല്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുക തന്നെ.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)