നെറികെട്ട രാഷ്ട്രീയത്തിന്‍റെ മറ്റൊരു ഉദാഹരണം. കുറച്ച് മാസങ്ങള്‍ക്കു മുന്പു വരെ പരസ്പരം ചെളിവാരിയെറിഞ്ഞും തെറി പറഞ്ഞും മുന്നേറിയ രണ്ടു നേതാക്കള്‍. ഇവര് 11-ാം തീയതി ലയിക്കാന്‍ പോകുന്നു. കേരള ജനത ഇതുപോലത്തെ വിഡ്ഢി വേഷങ്ങള്‍ കാണാന്‍ എന്തു തെറ്റു ചെയ്തു. മണ്ണെണ്ണക്കും വെളിച്ചെണ്ണക്കും പരസ്പരം ലയിക്കാന്‍ പറ്റുമോ. ഭൌതിക ശാസ്ത്രത്തിന്‍റെ അടിത്തറ തന്നെ മാറ്റിമറിക്കുവാന്‍ പോകുന്നതാണ് ഈ ലയനം. ലയനം എന്ന് വിളിക്കാമോ എന്തോ? എങ്ങും ആരു അടുപ്പിക്കാതെ ഗതികെട്ട പി.സി.യുടെ കീഴടങ്ങല്‍ നാടകം എന്നു വിളിക്കാമോ?ഇതൊക്കെ കാണുന്പം ആ പാവം മുരളിയെക്കൂടി ആരെങ്കിലും ഒന്ന് ലയിപ്പിച്ചിരുന്നെങ്കില് എന്നോര്‍ത്തു പോകുന്നു. എന്നാലും മലയാളികളെ സമ്മതിക്കണ. ചാനലുകളിലെ കോമഡി ഷോകള്‍ നീക്കം ചെയ്ത് ഇതുപോലത്തെ പരിപാടികള്‍ ലൈവായി സംപ്രേഷണം ചെയ്യാന്‍ അവര്‍ ശ്രദ്ധിക്കണം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ