2010 ജനുവരി 7, വ്യാഴാഴ്‌ച

കേരളത്തിന് എന്താണ് സംഭവിക്കുന്നത്

കേരളത്തിന്‌ ഇപ്പോള്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. നമുക്ക് ചിന്തിക്കുവാന്‍ പോലും സാധിക്കാത്ത കാര്യങ്ങളാണ്‌ ഇപ്പോള്‍ കേള്‍ക്കുന്നത്. കേരളം തീവ്രവാദികളുടെ പറുദീസാ ആണെന്ന് ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നു. ഇതില്‍ എന്തെങ്കിലും സത്യമുണ്ടോയെന്നു പോലും അന്വേഷിക്കാതെ ഓരോ ദിവസവും വാര്‍ത്തകള്‍ കൊടുത്തുകൊണ്ടിരിക്കുന്ന ഇവിടത്തെ വാര്‍ത്താ മാധ്യമങ്ങള്‍ മനുഷ്യ മനസ്സുകളില്‍ എത്ര മാത്രം അകലങ്ങളാണ് ഉണ്ടാക്കുന്നത് എന്ന് അവര്‍ ചിന്തിക്കുന്നില്ല. വാര്‍ത്താ മാധ്യമങ്ങളില്‍ വരുന്നത് എല്ലാം സത്യമാണ് എന്ന് വിശ്വസിക്കുന്ന ഒരു വലിയ വിഭാഗം ജനങ്ങള്‍ ഇവിടെ ഉണ്ട്. അവരുടെ വിശ്വാസങ്ങളെ ചൂഷണം ചെയ്യുകയാണ് അഭിനവ മാധ്യമ മുതലാളിമാര്‍.
കൂടുതല്‍ ലേഖനം പുറകെയുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ