കായികലോകത്തെ ഏറ്റവും വിലപിടിപ്പുള്ള കളിയിലെ ഏറ്റവും കരുത്തനായ പോരാളി. എന്‍റെ സചിന്‍ എന്ന് വിളിച്ചത് എന്‍റെ വായനക്കാര്‍ സദയം ക്ഷമിക്കുക, കാരണം ഇദ്ദേഹം നമ്മുടെ ഓരോരുത്തരുടെയുമാണ്. ഓരോ ഭാരതീയന്‍റെയും സ്വകാര്യമായ അഹങ്കാരമാണ്.
ഇനി ആരുണ്ട് ഇതിനു മുകളില്‍. ആരും ഉണ്ടാവില്ല. വിജയങ്ങളിലും റിക്കാര്‍ഡുകളിലും അമിതമായ ആഹ്ലാദം കാണിക്കാത്ത, എന്തും ക്ഷമയോടെ നേരിടുന്ന, സഹകളിക്കാര്‍ക്ക് പ്രചോദമായ പ്രിയപ്പെട്ട സചിന്‍. ബ്രാഡ്മാനൊക്കെ ഇദ്ദേഹത്തിന്‍റെ മുന്നില്‍ ഒന്നുമല്ല എന്ന് അഹങ്കാരത്തോടെ ഞങ്ങള്‍ പറയട്ടെ. റിക്കാര്‍ഡുകളുടെ പെരുമഴ ഇനിയും തുടരുക താങ്കള്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ