2010 മാർച്ച് 7, ഞായറാഴ്‌ച

സ്വപ്നം..........

സ്വപ്നം... വെറുമൊരു സ്വപ്നം
ചിന്താമണ്ഡല ബോധങ്ങളില്‍
നിറവിന്‍ സ്വപ്നങ്ങള്‍
ഈ നിലാവിലും
നട്ടുച്ചയിലും
എന്‍ സ്വപ്നങ്ങള്‍ കരിഞ്ഞടങ്ങി...
ഇന്നെനിക്ക് സ്വപ്നങ്ങള്‍ ഭയമാണ്.
ഇന്നെന്‍ സ്വപ്നങ്ങള്‍ ഭീകരമായ്
പൊട്ടിത്തകര്‍ന്ന കിനാവുകള്‍
പേടിപ്പിക്കുന്ന രാവുകളില്‍
എന്നോ ഞാന്‍ ഞെട്ടിയെഴുന്നേല്‍ക്കുന്നു
ജീവിതത്തിന്‍ അനിശ്ചിതമാം
ഭീതിയെന്നെ തഴുകുന്നു
എന്നാണ് സ്വപ്നങ്ങള്‍ എന്നെ
കീഴടക്കുന്നത്........

1 അഭിപ്രായം: