നീതിപൂര്‍വ്വമോ ഈ തീരുമാനവും സംസാരവും
63. After she had allegedly realised on the night of 16.1.1996, on the first day, in the Metro lodge at Kottayam that the mission of Dharmarajan was not to save her or to entrust her to her uncle at Mundakayam, but to ruin her, when she was taken on the morning of 17.1.96 from the lodge and reached Kottayam bus stand; there should normally have been an attempt for escape. There was none else at that time. According to her even on the previous night, she came to Kottayam bus stand, on her own decision to go to her aunt residing in Kottayam. So she could have easily attempted to escape as it was a place of acquaintance for her. She knows the house of her aunt. She had been studying, admittedly, in Kottayam earlier. Instead, she was, in a public conveyance, as admitted in her evidence, accompanying Dharmarajan to Ernakulam. Was that transportation, through territory not alien to her, of a captive minor who could at any moment have foiled the designs of the only detractor at that time by reacting against him or was it a willing journey of a misguided girl above 16? The question requires and demands closer and anxious search The response has to be rational and not emotional.
നീതി ന്യായ വ്യവസ്ഥിതിയില്‍ ജഡ്ജ് എന്നാല്‍ ദൈവത്തിന്റെ സ്ഥാനമാണ്. അത് കൊണ്ട് കീഴ് കോടതികളില്‍ ജഡ്ജിയെ യുവര്‍ ഓണര്‍ എന്നും ഉയര്‍ന്ന കോടതികളില്‍ മൈ ലോര്‍ഡ് എന്നും വിളിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ദൈവനീതി എന്നൊന്ന് ഇന്ത്യയിലെയോ മറ്റ് എവിടെയെങ്കിലുമോ ഉള്ള കോടതികളില്‍ നിന്നും പ്രതീക്ഷിക്കാമോ?
നമ്മുടെ കോടതികളെ ഭരിക്കുന്നത് തെളിവ് നിയമമാണ്. അതില്‍ തന്നെ തെളിവുകളെ കുറിച്ചും ആ തെളിവുകള്‍ എങ്ങനെ സ്വീകരിക്കാമെന്നതിനെ കുറിച്ചും വിശദമായി പറഞ്ഞിട്ടുണ്ട്. ജന വികാരമല്ല ഒരു വിധിയെ സ്വാധീനിക്കേണ്ടത്. അതു കൊണ്ടാണ് പ്രവീണ്‍ വധക്കേസില്‍ Dy S P ഷാജിയ്ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചപ്പോള്‍ ആ ജഡ്ജിയായിരുന്ന നടരാജന്‍ അവര്‍കള്‍ പറഞ്ഞത് ജനവികാരമല്ല ഞാന്‍ വിധിക്കുന്നത് എന്ന്. എന്റെ അഭിപ്രായത്തില്‍ വളരെ നല്ല ഒരു വിധിയായിരുന്നു അത്. ജനത്തിന്റെയോ മാദ്ധ്യമങ്ങളുടെയോ വികാരം ഒരു വിധിയിലും ഉണ്ടാകാന്‍ പാടില്ല. അത് കൊണ്ട് തന്നെ നല്ല ഒരു ന്യായാധിപന്‍ പത്രം വായിക്കരുത് എന്ന് പറയുന്നത് തന്നെ.
ഇപ്പോള്‍ ജസ്റ്റീസ് ബസന്ത് ക്രൂശിക്കപ്പെടുന്നു. തന്റെ മുമ്പില്‍ വന്ന കേസ് ആണ് ബസന്ത് പഠിച്ചത്. പത്രങ്ങളിലും മാദ്ധ്യമങ്ങളിലും ചര്‍ച്ച ചെയ്ത സെന്‍സേഷന്‍ വാര്‍ത്തകളല്ല അദ്ദേഹം ശ്രദ്ധിച്ചത്. അത് മാത്രമല്ല, കീഴ്ക്കോടതി വിധി കീറി മുറിച്ച് അദ്ദേഹത്തിന്റെ മുന്നില്‍ അവതരിപ്പിച്ച പ്രതി ഭാഗം വക്കീലിന്റെയും വാദങ്ങളും അദ്ദേഹം പഠിച്ചു.
ബസന്ത് പറഞ്ഞ ഒരു കാര്യമുണ്ട് തന്റെ വിധി സുപ്രീം കോടതി വായിച്ചിട്ടില്ലെന്ന്. അതിനെ പറ്റി അഭിപ്രായം പറയുവാന്‍ ഞാന്‍ ആളല്ല. അതിലെ ഒരു പ്രസക്തമായ ഭാഗം ഇതിന്റെ അവസാനം കൊടുക്കുന്നു. എന്റെ ചോദ്യം അതല്ല, എന്ത് കൊണ്ട് സുപ്രീം കോടതി ഇതില്‍ ഒരു തീരുമാനം എടുത്തില്ല. എന്ത് കൊണ്ട് വീണ്ടും വിധി പറയാനായി ഇത് വീണ്ടും ഹൈക്കോടതിയിലേക്കയച്ചു. ഹൈക്കോടതി വിധിക്കെതിരേ വീണ്ടും സുപ്രീം കോടതിയെ സമീപിക്കാനും വീണ്ടും നീതി വൈകിക്കാനും ഇടയാകില്ലേ. ഹൈക്കോടതി വിധി ഞെട്ടിച്ചെങ്കില്‍ അത് പഠിച്ച് അതിന്റെ തെറ്റ് തിരുത്തേണ്ട ചുമതലയില്‍ നിന്നും പരമോന്നത നീതി പീഠം ഒഴിഞ്ഞു. എന്നിട്ട് ഹൈക്കോടതി വിധി ഞെട്ടിച്ചു എന്ന് പറഞ്ഞപ്പോള്‍ ഹൈക്കോടതിയോട് നമുക്ക് എന്തെന്നില്ലാത്ത വെറുപ്പ് ഉണ്ടായി.
പ്രതിഭാഗം വക്കീല്‍ അവതരിപ്പിക്കുന്ന രീതിയാണ് ഒരു ജഡ്ജിയെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്നത്. ഇരയുടെ വക്കീല്‍ തന്റെ വാദ മുഖം എങ്ങിനെയാണ് അവതരിപ്പിച്ചതെന്നും ഇതിനെ സ്വാധീനിക്കും. എന്നിട്ടാണ് അദ്ദേഹം വിധിയിലേക്ക് പോകുന്നത്. സൂര്യനെല്ലി കേസിലും ഇത് തന്നെയാണ് സംഭവിച്ചത്. ദല്‍ഹിയിലെ കൂട്ട ബലാത്സംഗം ഇല്ലായിരുന്നെങ്കില്‍ ഇപ്പോഴും ഈ കേസ് സുപ്രീം കോടതി പരിഗണനയ്ക്ക് എടുക്കില്ലായിരുന്നു.
സത്യവും നിയമവും തമ്മില്‍ ഒരുപാട് അന്തരങ്ങളുണ്ട്. സത്യം എല്ലായ്പോഴും ജയിക്കാറില്ല കോടതികളില്‍. തെളിവ് (അത് കെട്ടിച്ചമച്ചതാണെങ്കിലും) മാത്രമേ നിലനില്‍ക്കൂ. അത് കൊണ്ടാണ് വിധിക്കെതിരേ അപ്പീല്‍ അനുവദിച്ചിട്ടുള്ളതും. ഓരോ ജഡ്ജും തന്റെ നോട്ടത്തിലേ കാര്യങ്ങള്‍ വിലയിരുത്തുകയുള്ളൂ. ഇവിടെ ബസന്ത് തന്റെ വിധിയെ ന്യായീകരിച്ചതാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ അദ്ദേഹം പറഞ്ഞത് ശരിയാണ്. ഈ ചാനലില്‍ വന്നതാണ് നമ്മള്‍ കണ്ടത്. ഒളി ക്യാമറ പത്ര പ്രവര്‍ത്തനം ശരിയോ തെറ്റോ എന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. തെഹല്‍ക്ക അത് ചെയ്തപ്പോള്‍ നമുക്ക് ശരിയായിരുന്നു. ബസന്തിന്റെ കാര്യത്തില്‍ ഈ സംഭാഷണം എങ്ങനെയുണ്ടായി എന്ന് ചാനലുകാര്‍ക്ക് മാത്രമേ അറിയുകയുള്ളു.
പക്ഷേ ഒരു ഉന്നത സ്ഥാനത്തു നിന്നും ഇറങ്ങിയ ഒരാള്‍ താന്‍ പറയുന്ന കാര്യങ്ങള്‍ ശരിയായാലും തെറ്റായാലും എന്താണെന്നും ആരോടാണെന്നും മനസ്സിലാക്കി വേണം പറയാന്‍. എന്ത് മണ്ടത്തരവും വിഢിത്തരവും വിളിച്ചു പറയരുത്. അദ്ദേഹത്തിന്റെ വിധിയെക്കുറിച്ച് ചോദിച്ചപ്പോള്‍ അതിലെ ന്യായങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചത് എഡിറ്റ് ചെയ്ത് സംപ്രേഷണം ചെയ്തതാണെങ്കില്‍ ഇന്ത്യാവിഷന്‍ ചെയ്തത് മാദ്ധ്യമ ധര്‍മ്മമല്ല. ഇനി അതല്ല ഈ പ്രസ്താവം അദ്ദേഹം മനപൂര്‍വ്വം നടത്തിയതാണെങ്കില്‍ ബസന്ത് ആള് ശരിയല്ല.
മഗ്ദലന മറിയം വല്ല തിരുവന്തോരം മറിയമോ, കോട്ടയം മറിയയോ, മലപ്പുറം മറിയയോ കാസര്‍ഗോഡ് മറിയമോ കേരളാ മറിയമോ ആകാതിരുന്നത് മറിയത്തിന്റെ (അതോ യേശുവിന്റെയോ) ഭാഗ്യം. ആയിരുന്നെങ്കില്‍ എപ്പം കല്ലെറിഞ്ഞേനെ. നമ്മളെല്ലാം ഉന്നത സദാചീയരാണല്ലോ, ഇവിടെ പാപം ചെയ്യാത്ത ആരുമില്ലല്ലോ. ഇരയുടെ മൊഴി മാത്രം ഉണ്ടെങ്കില്‍ പ്രതിയെ ശിക്ഷിക്കാമെന്നതാണ് പുതിയ നിയമം. ഇത് പ്രാബല്യത്തില്‍ വരുമ്പോള്‍ എങ്ങനെ ആവുമോ എന്തോ? തിരുവനന്തപുരത്തെ ഒരു വിദ്യാര്‍ത്ഥിനിയെ കൂട്ടുകാരിയുടെ കാമുകനും മറ്റും ബലാത്സംഗം ചെയ്തു എന്ന കേസ് ഓര്‍ക്കുക. അവള്‍ കന്യകയായിരുന്നു എന്ന കാര്യം കൊണ്ട് മാത്രമാണ് ആ കേസില്‍ സത്യം പുറത്ത് വന്നത്. അല്ലായിരുന്നെങ്കിലോ.
സൂര്യനെല്ലി കേസില്‍ നാല് പേരെ വിചാരണ കോടതി വെറുതേ വിട്ടിരുന്നു. അതില്‍ ഒരാളുടെ വക്കീല്‍ എന്റെ സീനിയറായിരുന്നു. പെണ്‍കുട്ടി തിരിച്ചറിയാതിരുന്നത് കൊണ്ട് മാത്രമാണ് ഈ നാല് പേരെ വെറുതേ വിട്ടത്. ഇതിന്റെ വിചാരണ മുഴുവന്‍ ഞാന്‍ കണ്ടതാണ്. സാഹചര്യം കൊണ്ടും അബദ്ധത്തിലും ഇതില്‍ വന്ന് പെട്ടവരുണ്ട്. അവരും 10 വര്‍ഷത്തെയും 7 വര്‍ഷത്തെയും തടവിന് ശിക്ഷിക്കപ്പെട്ടവരാണ്. കുറേ ആള്‍ക്കാരുടെ അടുത്ത് താന്‍ കരഞ്ഞു പറഞ്ഞു എന്ന് പെണ്‍കുട്ടി പറയുന്നുണ്ട്, അവന്‍മാര്‍ ശിക്ഷിക്കപ്പെടേണ്ടവരാണ്. (അത് സത്യമെങ്കില്‍ ). നിയമം വിട്ട് ഒന്നും ചെയ്യാത്ത ആളായിരുന്നു ബസന്ത്, അദ്ദേഹത്തിന്റെ വിധികള്‍ നോക്കിയാല്‍ നമുക്ക് അതറിയാം. അദ്ദേഹം തന്റെ വിധിയില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ്. അദ്ദേഹത്തിന്റെ മുമ്പിലെ തെളിവുകളും അത് അവതരിപ്പിച്ച രീതിയും ആണ് അതിനിടയാക്കിയത്. വിധിയുടെ പേരില്‍ ഒരു ജഡ്ജിനെ ക്രൂശിക്കുന്നത് ശരിയല്ല.
അന്ന് ഈ വിധിയുണ്ടായപ്പോള്‍ അന്നത്തെ മാദ്ധ്യമങ്ങള്‍ ഇരയുടെയോ വേട്ടക്കാരന്റെയോ പക്ഷത്തായിരുന്നോ എന്നും ഒന്ന് പരിശോധിക്കണം.
62. Added to these is the fact that during the
long period of 40 days she had been taken from place to place in public
conveyances and she had been kept in lodges where others had also sought
accommodation. She was also taken to hospitals twice, as admitted by her
during this period. But there was no attempt on her part to escape from the
clutches of any of the accused, including Dharmarajan. While appreciating the
evidence on this aspect one cannot lose sight of the state of mind of her
detractors - the indictees. If they had even a suspicion that she was
unwilling, would they have even from the very next day i.e. 17.1.96 withstood
the risk of taking her along public roads to public places in public
conveyances and through places which she was familiar with? While appreciating
her evidence about her consent or otherwise such conduct of her detractors,
which is inconsistent with the assertion of absence of consent by PW3 cannot be
ignored or lightly wished away.63. After she had allegedly realised on the night of 16.1.1996, on the first day, in the Metro lodge at Kottayam that the mission of Dharmarajan was not to save her or to entrust her to her uncle at Mundakayam, but to ruin her, when she was taken on the morning of 17.1.96 from the lodge and reached Kottayam bus stand; there should normally have been an attempt for escape. There was none else at that time. According to her even on the previous night, she came to Kottayam bus stand, on her own decision to go to her aunt residing in Kottayam. So she could have easily attempted to escape as it was a place of acquaintance for her. She knows the house of her aunt. She had been studying, admittedly, in Kottayam earlier. Instead, she was, in a public conveyance, as admitted in her evidence, accompanying Dharmarajan to Ernakulam. Was that transportation, through territory not alien to her, of a captive minor who could at any moment have foiled the designs of the only detractor at that time by reacting against him or was it a willing journey of a misguided girl above 16? The question requires and demands closer and anxious search The response has to be rational and not emotional.
65. She also did not attempt to escape when she had
been kept in a room at Hotel Geeth in Trivandrum while on their way from
Kanyakumari to Kuravilangad, by the 4th accused. Even going by the evidence of
PW3, after an over night stay in Hotel Geeth, in the next morning, accused No.4
had left the room keeping her alone in the room and locking it from outside. He
came late in the evening. Necessarily a person who was not consenting to the
allegedly atrocious acts of the 4th accused or any one else, could not have
remained alone there without thinking of the option to escape after two or
three hours or even half a day, if she had been suffering atrocities from the
accused persons as deposed by her. These human possibilities and probabilities
cannot be ignored.
ഇത് വായിക്കണം ഇത് അദ്ദേഹത്തിന്റെ മുമ്പില്‍ അവതിപ്പിക്കപ്പെട്ട തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നോ അദ്ദേഹം കണ്ടെത്തിയത്. വിചാരണ കോടതിയില്‍ പ്രതികള്‍ ഭാഗം അഭിഭാഷകര്‍ ഇപ്രകാരം സ്ഥാപിക്കുന്നതിനാണ് ശ്രമിച്ചിരുന്നത് എന്നും ഓര്‍ക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ