മാതൃ പിതൃ ദിനങ്ങള്‍
***************
എല്ലാവര്ക്കും മാതാപിതാക്കളെ സ്മരിക്കുന്നതിനും അവരുടെ അപദാനങ്ങള്‍ പാടി പുകഴ്ത്തുന്നതിനും ഓരോ ദിനങ്ങള്‍ ഉണ്ടായത് നന്നായി. അല്ലെങ്കില്‍ നമ്മളൊക്കെ എന്ത് ചെയ്തേനെ.... സത്യത്തില്‍ ഈ ദിനങ്ങള്‍ ആഘോഷിക്കാന്‍ തുടങ്ങിയിട്ട് എത്ര നാളായി? അതിനു മുമ്പ് നമ്മള് മാതാ പിതാക്കളെ സ്നേഹിച്ചിരുന്നില്ലേ!
അമ്പത്തഞ്ചാമത്തെ വയസ്സിലാണ് എന്റെ വാപ്പാക്ക് ഞാന്‍ ജനിക്കുന്നത്. അതും എട്ടാമത്തെ സന്താനമായി. ഉമ്മാക്ക് വയസ്സ് നാല്‍പ്പത്തഞ്ച്. പഴയ കാലമായിരുന്നിട്ടും ഈ ഗര്‍ഭം അല്‍പ്പം നാണക്കേടുണ്ടാക്കി എന്ന് ഉമ്മാ പറയാറുണ്ട്. കളയാന്‍ കുറേ ശ്രമിച്ചത്രേ. പക്ഷേ നമ്മളല്ലേ പുള്ളി, പിടിച്ചാല്‍ പിന്നെ പിടി വിടില്ല.
ഈ പ്രായത്തിലുണ്ടായത് കൊണ്ട് എന്റെ വാപ്പിച്ചായ്ക്ക് എന്നോട് ഒരു പ്രത്യേക സ്നേഹമുണ്ടായിരുന്നു. എന്നെ പഠിപ്പിക്കണമെന്നും പരീക്ഷക്ക് നല്ല മാര്‍ക്ക് വാങ്ങിക്കണമെന്നും പ്രത്യേക ആഗ്രഹങ്ങളുണ്ടായിരുന്നു.
എല്ലാവരും പോസ്റ്റുകളിടുമ്പോള്‍ അമ്മയെ പറ്റി വാതോരാതെ എഴുതാറുണ്ട്. അമ്മ ചെയ്തു കൊടുത്ത കാര്യങ്ങളും അമ്മയുടെ സ്നേഹവും ഒക്കത്തിരുത്തി അമ്പിളിമാമനെ കാണിച്ച് ചോറ് വാരി കൊടുത്ത കഥയും മറ്റും. പക്ഷേ എനിക്ക് ആ കാര്യങ്ങളിലൊക്കെ വാപ്പിച്ചായെയാണ് ഓര്‍മ്മ വരുന്നത്. എനിക്ക് ഓര്‍മ്മ വെച്ച കാലം മുതല്‍ എന്റെ എല്ലാ കാര്യങ്ങളും വാപ്പിച്ചായായിരുന്നു. എന്റെ വസ്ത്രങ്ങള്‍ അലക്കുന്നതും എന്നെ കൊണ്ട് ഭക്ഷണം കഴിപ്പിക്കുന്നതും എന്നെ കുളിപ്പിക്കുന്നതും അങ്ങനെ എല്ലാം. ചെറുപ്പത്തില്‍ എന്റെ ശരീരം മുഴുവന്‍ ചൊറിയായിരുന്നു. (ഇന്ന് കുട്ടികളുടെ ശരീരത്തില്‍ ഒരു ചൊറി കാണാന്‍ നമ്മള് കൊതിക്കും). ചൂടു വെള്ളം വെച്ച് വാപ്പിച്ചാ കുളിപ്പിക്കാന്‍ വിളിക്കും. പഴയ ലൈഫ് ബോയ് സോപ്പ് ചാക്ക്നൂല് ഉപയോഗിച്ച് മൂന്നായി മുറിക്കും, എന്നിട്ട് അതില്‍ ഒരു കഷണമാണ് കുളിക്കുവാന്‍ ഉപയോഗിക്കുന്നത്. അല്ലെങ്കില്‍ പെട്ടെന്ന് തീര്‍ന്നാലോ!
ചകിരിയും മറ്റും ഉപയോഗിച്ച് ഒരു തേച്ച് കുളിപ്പിക്കലുണ്ട്. ഒരു അറപ്പും കൂടാതെ ശരീരത്തുള്ള ചൊറികള്‍ മൊത്തം തേച്ച് ഒരയ്ക്കും. ഞാന്‍ അപ്പോള്‍ സ്വര്‍ഗവും നരകവും ഒന്നിച്ച് കാണും. കുളിക്കു ശേഷം പൊറ്റയിളകിയ ഭാഗങ്ങളില്‍ മരുന്ന് തേച്ച് തരും.
ഇത് പോലെ സ്നേഹിക്കുന്നയാള്‍ക്ക് ദേഷ്യം വന്നാല്‍ സ്വഭാവം മാറും. എന്തെങ്കിലും കുറ്റങ്ങള്‍ക്ക് കിട്ടുന്ന ശിക്ഷയും അപാരമായിരിക്കും. ചൂരല്‍ വടി കൊണ്ട് കുണ്ടിക്കിട്ട് അടിക്കുന്നതിന് ഒരു മയവുമില്ല. വാപ്പിച്ചായുടെ ഭാഷയില്‍ പറഞ്ഞാല്‍ അടിയുടെ പെരുന്നാളാണ്.
എന്റെ ചെറുപ്പകാലത്തെ നിറമുള്ള സ്വപ്നങ്ങളില്‍ എല്ലാം വാപ്പിച്ചായുടെ മുഖങ്ങളായിരുന്നു. പക്ഷേ ആ സ്നേഹം മനസ്സു നിറയെ ആസ്വദിക്കാന്‍ വിധി അനുവദിച്ചില്ല. പെട്ടെന്നായിരുന്നു വാപ്പിച്ച രോഗബാധിതന്യത്. അന്നനാളത്തില്‍ കാന്‍സര്‍ ആയിരുന്നു രോഗം. എനിക്കന്ന് പതിനേഴ് വയസ്സ് മാത്രം. കാന്‍സര്‍ എന്നത് അന്നും ഇന്നും ഭീകര രോഗമാണ്. ഭക്ഷണം കഴിക്കുമ്പോള്‍ അത് തിരികെ ശര്ദ്ദിക്കുന്നതായിരുന്നു ലക്ഷണം. ഒരു നോമ്പ് കാലത്താണ് ആ രോഗം കാണുന്നത്. നോമ്പ് പിടിച്ചതു കൊണ്ടാകാം എന്ന് ആശ്വസിച്ചു. പക്ഷേ നോമ്പിനു ശേഷവും അത് തുടര്‍ന്നപ്പോള്‍ വാപ്പിച്ചായുടെ സ്നേഹിതനായിരുന്ന ഡോ. രാജേന്ദ്രനാണ് ബയോപ്സി നിര്‍ദ്ദേശിച്ചത്.
രോഗം തിരിച്ചറിഞ്ഞപ്പോള്‍ ചികിത്സയുടെ ഭാഗമായി മദ്രാസ് അപ്പോളോയിലേക്ക് കൊണ്ടു പോയി. അവിടെ വെച്ച് ഓപ്പറേഷന് നടത്തുകയും വയര്‍ തുളച്ച് ഒരു ട്യൂബ് ഇടുകയും ചെയ്തു. ആ ട്യൂബിലൂടെ ദ്രാവക രൂപത്തിലുള്ള ഭക്ഷണം ഒഴിച്ചു കൊടുക്കണം. ഓപ്പറേഷനു ശേഷം ഡോക്ടര്‍മാര്‍ ആറ് മാസത്തെ കാലാവധിയാണ് പറഞ്ഞത്.
ആ ആറ് മാസമായിരുന്നു ഏറ്റവും ഭയാനകം. അന്നും എന്റെ പഠനത്തില്‍ ശ്രദ്ധിക്കുകയും ഉയര്‍ന്ന മാര്‍ക്കില്‍ ഞാന്‍ പാസ്സാകുകയും വാപ്പിച്ചായുടെ സ്വപ്നമായിരുന്നു. ഒരു ദിവസം വീട്ടില്‍ ആരുമില്ലാതിരുന്നപ്പോള്‍ ഞാന്‍ വാപ്പിച്ചായുടെ ശുശ്രൂഷ ഏറ്റെടുക്കാന്‍ നിയമിക്കപ്പെട്ടപ്പോള്‍ അന്നും എന്നെ നിര്‍ബന്ധിച്ച് കോളെജിലേക്കയച്ചു വാപ്പിച്ച.
മദ്രാസില്‍ നിന്നും വാപ്പിച്ച എനിക്ക് കത്തയക്കുമായിരുന്നു. ഇംഗ്ലീഷില്‍ , മറുപടി ഞാന്‍ ഇംഗ്ലീഷില്‍ എഴുതണമെന്നും നിര്‍ബന്ധമായിരുന്നു. അന്ന് എനിക്ക് വന്ന കത്തുകള്‍ ഇന്നും ഒരു നിധിയായി ഞാന്‍ കാത്തു സൂക്ഷിക്കുന്നു.
പ്രിയ പിതാവേ ജീവിതത്തില്‍ എനിക്കുണ്ടായ ഉയര്ച്ചകാണുവാന് അങ്ങ് ഇല്ലല്ലോ എന്നോര്‍ത്ത് ഞാന്‍ സങ്കടപ്പെടാറുണ്ട്. എന്നും എന്റെ റോള്‍ മോഡലും വഴികാട്ടിയും അങ്ങ് തന്നെയാണ്. ഈ സ്നേഹം ഞാന്‍ എന്റെ മക്കള്‍ക്ക് പകര്‍ന്ന് കൊടുക്കാറുണ്ട്. ഒരു പ്രായം വരെ എന്റെ മകള്‍ പറഞ്ഞിരുന്നത് അവളെ പ്രസവിച്ചത് ഞാനായിരുന്നെന്നാണ്. എന്റെ മക്കളെ ഇങ്ങനെ സ്നേഹിക്കുവാന്‍ എന്നെ പഠിപ്പിച്ച വാപ്പിച്ചാ അങ്ങയെ പടച്ച തമ്പുരാന് സ്വര്‍ഗം കൊണ്ട് അനുഗ്രഹിക്കട്ടെ.
കണ്ണ് നിറഞ്ഞതു കൊണ്ട് എഴുതാന്‍ പറ്റുന്നില്ല..........

സി.എം.എസ് കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴായിരുന്നോ പിതാവിൻ്റെ മരണം ?
മറുപടിഇല്ലാതാക്കൂ